മാനമില്ലാത്ത മാനദണ്ഡം വച്ച് ഇരിട്ടി നഗര സഭാ പരിധിയിൽ സിപിഎം തൊഴിൽദാന പദ്ധതി.

മാനമില്ലാത്ത മാനദണ്ഡം വച്ച് ഇരിട്ടി നഗര സഭാ പരിധിയിൽ സിപിഎം തൊഴിൽദാന പദ്ധതി.
Jun 30, 2024 11:10 PM | By PointViews Editr


കണ്ണൂർ: ഇരിട്ടിയിലിപ്പോൾ നാട്ടുകാർ ശൗചാലയത്തിൽ പോകുന്നതിൻ്റെ മാനദണ്ഡം പോലും പാർട്ടിയാണത്രെ തീരുമാനിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. സി.പി.എം. ഭരിക്കുന്ന ഇരിട്ടി നഗരസഭയിൽ അങ്കണവാടി വർക്കർ, ടീച്ചർ തസ്തികകളിലേയ്ക്കുള്ള റാങ്ക് പട്ടികയിലുൾപ്പെട്ടവരെല്ലാം നേതാക്കളുടെ സ്വന്തക്കാരും ബന്ധുക്കളും ഒക്കെയാണെന്നാണ് ആരോപണം. ഏഴുദിവസങ്ങളിലായി നടത്തിയ അഭിമുഖത്തിനുശേഷം പുറത്തിറക്കിയ പട്ടിക കണ്ട് ഞെട്ടിയിരിക്കയാണ് നാട്ടുകാരും ആയിരത്തോളം അപേക്ഷകരും. ഒരുളുപ്പും മാനവുമില്ലാതെ റാങ്ക് നിശ്ചയിച്ച് 70 പേരുള്ള പട്ടിക പുറത്തുവിട്ടപ്പോൾ ആദ്യറാങ്കുകാരി നഗരസഭയിലെ ഇപ്പോഴത്തെ സിഡിഎസ്. ചെയർപേഴ്‌സൺ ആണത്രെ!. രണ്ടാംറാങ്ക് നഗരസഭയിലെ സിപിഎം. കൗൺസിലറുടെ ഭാര്യ. സിപിഎം വാർഡ് അംഗത്തിന്റെ സഹോദരന്റെ ഭാര്യയ്ക്കാണ് മൂന്നാംറാങ്ക്. നാലാംറാങ്ക് കിട്ടിയിരിക്കുന്നത് രണ്ടുതവണ നഗരസഭാ കൗൺസിലറായ ഡിവൈഎഫ്ഐ വനിതാനേതാവിനും

അഞ്ചാംറാങ്ക് സി.പി.എം. വാർഡംഗത്തിന്റെ ഭാര്യയ്ക്ക്. നഗരസഭയിലെ താത്കാലിക ഡ്രൈവറായ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ ഭാര്യയ്ക്കാണ് ആറാംറാങ്ക്. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടയാൾ ഏഴാമതെത്തി. പാർട്ടിയുടെ വാർഡ് കൗൺസിലറാണ് എട്ടാമത്. 11-ാംറാങ്ക് നഗരസഭാ വൈസ് ചെയർമാന്റെ മകൾക്കും 13-ാം റാങ്ക് മുൻ വാർഡ് അംഗത്തിന്റെ മകൻ്റെ ഭാര്യയ്ക്കും കൊടുത്ത് പാർട്ടി മാതൃകയായി!. ഇതിനിടയിൽ വരുന്നതും ശേഷം വരുന്നതും ഒക്കെയായ റാങ്കുകളിൽ 90 ശതമാനവും സിപിഎം അനുഭാവികൾക്കും നേതാക്കളുടെ ബന്ധുക്കൾക്കും നൽകിയും പാർട്ടി മാതൃക കാണിച്ചു.

938 പേരാണ് ഏഴു ദിവസത്തെ അഭിമുഖത്തിൽ പങ്കെടുത്തത്. നഗരസഭയിലെ 33 വാർഡുകളിലെ അങ്കണവാടികളിലേക്ക് നിലവിലുള്ളതും മൂന്നു വർഷത്തിനിടയിൽ ഉണ്ടാകാൻപോകുന്ന ഒഴിവുകളിലേക്കുമാണ് പട്ടിക. പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. എല്ലാം പാർട്ടി ഇടപെട്ട് തീരുമാനമാക്കി. മൂന്നുപേർക്ക് നിയമനവും നൽകി.

ഭർത്താവ് മരിച്ച സ്ത്രീകളെയും ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവരെയും തസ്തികയിൽ താത്കാലികമായി ജോലി ചെയ്തവരെയും മാറ്റി നിർത്തിയാണ് പട്ടിക തയ്യാറാക്കിയത്. എല്ലായിടത്തുമെന്നത് പോലെ സർക്കാർ ചെലവിൽ ശമ്പളം വാങ്ങിക്കൊണ്ട് പാർട്ടിക്ക് സേവ ചെയ്യുന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് സിപിഎം ഈ നിയമനങ്ങൾ അട്ടിമറിച്ചതെന്ന് യുഡിഎഫ്. ആരോപിച്ചു.


യോഗ്യതയാണ് മാനദണ്ഡം. അഭിമുഖത്തിൽ മികവ് തെളിയിച്ചവർക്കെല്ലാം മുഴുവൻ മാർക്ക് നൽകിയിരുന്നു. യോഗ്യതയും മറ്റ് മുൻഗണനാ മാർക്കും ലഭിച്ചവരാണ് റാങ്കിൽ ഒന്നാമതായത്. ഇതിൽ മറ്റു ഒരു വിധ കൈകടത്തലുകളും ഒന്നുമില്ല എന്ന് ഇരിട്ടി നഗരസഭാ ചെയർപഴ്സൻ.

കെ. ശ്രീലത പറഞ്ഞു.

CPM employment scheme in Iriti Nagar Sabha limits with irresponsible criteria.

Related Stories
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
Top Stories